ഉത്തരവാദിത്വത്തിന്റെ ഭാരമേല്‍ക്കാതെ ധനികനാവാനാനുള്ള ത്വര മലയാളിയുടെ ചോരയില്‍ കലര്‍ന്നത് ഏതു തലമുറ മുതല്ക്കാണോ എന്തോ.ചെറിയ തുക മുടക്കി വലിയ സമ്പാദ്യം തിരികെ പ്രതീക്ഷിക്കുന്നവന് അടുത്തതായി ചാടാന്‍ പോകുന്നത് കേരളത്തിലെ റിയലെസ്റ്റേറ്റുകാരുടെ കെണിയിലാണ് തീര്‍ച്ച.ഈ രംഗത്തേക്ക് കടന്നു വന്നിട്ടുള്ള പുത്തന്‍ തലമുറ കമ്പനികളെക്കുറിച്ച് ശരാശരി മലയാളിക്ക്,പ്രത്യേകിച്ച് പ്രവാസി മലയാളിക്ക് ഒന്നുമറിയാന്‍ വഴിയില്ല.കാശു പോയി തൂങ്ങിച്ചാവാന്‍ നേരത്ത് ഒരു സീരിയലയ്യപ്പനും,
സീരിയല്‍ ദേവിയും,വാസ്തുവും,അഷ്ടപഞ്ചമിയും കാണില്ല അവരെ രക്ഷിക്കാന്‍ തീര്‍ച്ച.
അതിസൂത്രം കണ്ട പൊന്മാന് കിണറ്റിലേ കൂടു വയ്ക്കൂ എന്നൊരു പഴഞ്ചൊല്ലുണ്ട് ഇടക്കൊക്കെ ഓര്‍ക്കാന്‍
സിയാബ്.
ഇയാള്‍ ചെയ്തത് വഞ്ചനയാണെങ്കില്‍ പോലും അയാള്‍ ആ തുക ധൂര്‍ത്തിനല്ല ഉപയോഗിച്ചതെങ്കില്‍ ഞാന്‍ അയാള്‍ക്കൊപ്പമാണ്.നെറ്റിലെ പരിചയം മുതലെടുത്ത് തന്റെ പൈസ അടിച്ചെടുത്തു എന്ന് ആരോപിക്കുന്ന വ്യക്തിയോടാണെനിക്ക് പുച്ഛം.ആ പൈസ ദാനം ചെയ്യുമ്പോള്‍ അവരുടെ മാനസീകാവസ്ഥ എന്തായിരുന്നിരിക്കാം? കുറച്ചു ദിവസം കൊണ്ട് ആ മാനസീകാവസ്ഥ എങ്ങനെ മാറിപ്പോകുന്നു?ദാനത്തിനു മുന്‍പ് വിശദമായ ഒരന്വേഷണം നത്തുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിച്ച ഘടകം എന്തായിരുന്നു?.ചുളുവില്‍ പുണ്യം പ്രതീക്ഷിക്കുന്ന ആരും ഒന്നും ദാനം ചെയ്യാതിരിക്കട്ടെ.പുണ്യം/പ്രത്യുപകാരം പ്രതീക്ഷിച്ചു ചെയ്യപ്പെടുന്ന ദാനം ഒരു ഫലവും സൃഷ്ടിക്കുകയില്ല, അര്ഹതപ്പെട്ടവനല്ല അതു ലഭിക്കുന്നതെങ്കില്‍ അത് ദോഷം വരുത്തി വയ്ക്കുകയും ചെയ്യുന്നു. എന്തുതന്നെയായാലും സിയാബിന്റെ മുന്‍ കാലചരിത്രം മുഴുവന്‍ തട്ടിപ്പിന്റേതല്ല,എന്നുമാത്രമല്ല അത്യദ്വാനത്തിന്റെ വിയര്‍പ്പു രുചിയുണ്ട് ജീവിച്ച ഒരു ഭൂത കാലംഅയാള്ക്കുണ്ട്.
അങ്ങനെയൊരാള്‍ കുറ്റവാളിയായാല്‍ പോലും അയാളേക്കാളേറെ അയാളെ അങ്ങനെയാക്കിത്തീര്‍ത്ത സമൂഹത്തെ വിചാരണ ചെയ്യേണ്ടയിരിക്കുന്നു.
അഞ്ചലിന്റെ പോസ്റ്റില്‍ ചെയ്തൊരു കമന്റ്
http://anchalkaran.blogspot.com/2009/09/blog-post_20.html
Subscribe to:
Post Comments (Atom)


2 comments:
അതിസൂത്രം കണ്ട പൊന്മാന് കിണറ്റിലേ കൂടു വയ്ക്കൂ എന്നൊരു പഴഞ്ചൊല്ലുണ്ട് ഇടക്കൊക്കെ ഓര്‍ക്കുന്നത് നല്ലതല്ലേ?
Post a Comment