Saturday, January 10, 2009

പത്തുമുലയുള്ള പട്ടികള്‍ക്ക് എത്ര തലയുണ്ട്?

പടച്ചതമ്പുരാന്‍ രണ്ടുകാലും രണ്ടു കയ്യും കൊടുത്ത് അനുഗ്രഹിച്ചു വിട്ടതാണത്രേ പട്ടി എന്ന വര്‍ഗ്ഗത്തിനെ നടുക്കടലില്‍ പോയാലും നക്കിയേ കുടിക്കൂ എന്ന സ്വഭാവം ഒരു അലങ്കാരമായി കൊണ്ടു നടന്നതിനാല്‍ നിവര്‍ന്നു നടക്കുന്നതിനേക്കാള്‍ രണ്ടു കയ്യും നിലത്തു കുത്തി നാലുകാലില്‍ നടക്കാം എന്നങ്ങു പട്ടിവര്‍ഗ്ഗ
പരിണാമശൃംഗലയിലെ പട്ടയടിച്ചു ഫിറ്റായൊരു യുവാവങ്ങു തീരുമാനിച്ചു.നക്കിയേ കുടിക്കൂ എന്നു മാത്രമല്ല മണപ്പിച്ചേ നടക്കാവൂ എന്നുമൊരു ഉള്‍വിളിയുള്ളതിനാല്‍ ഒരു തലകൊണ്ടു മാത്രം കാര്യങ്ങളെല്ലാം ഒരു വട്ടമെത്താന്‍ പാടായതിനാല്‍ ഇപ്പോള്‍ ഒന്നില്‍ കൂടുതല്‍ തലയ്ക്കു വേണ്ടി പരിണാമസെല്ലുപരിപാലന സൊസൈറ്റി മുഖാന്തരം പട്ടിത്തലൈവര്‍ ഒരു പരാതി ബോധിപ്പിച്ചതായാണ് അറിവ്. രണ്ടു മുലയുള്ള സകല ജീവികള്‍ക്കും ഒരു തലയാണെന്നിരിക്കെ ആറു മുതല്‍ എട്ടു വരെ മുലകളും അതിന്റെ ഇരട്ടിയെണ്ണത്തോളം കുഞ്ഞുങ്ങളെ ഒറ്റപ്രൊഡക് ഷനില്‍ ഉത്പാദന ശേഷിയുള്ളതുമായ പട്ടിവര്‍ഗ്ഗത്തിന് ന്യായമായും നാലു തലയ്ക്കെങ്കിലുമുള്ള അവകാശമുണ്ട് എന്നാണ് പരാതിയില്‍ ബോധിപ്പിച്ചിരിക്കുന്നതത്രേ.പക്ഷേ അഞ്ചെട്ടു മുലകളും നാലു തലയുമുള്ള പട്ടിത്തരുണികളെ ഭാവിയില്‍ പരിപാലിക്കാന്‍ പട്ടി പുംഗവന്‍മാര്‍ക്ക് തലയും കാലും വാലുമല്ല എണ്ണത്തില്‍ കൂട്ടേണ്ടത് എന്നാണ് നിവേദനത്തിലെ അദ്ധ്യയം7,ഖണ്ടിക7,വാചകം77ല്‍ പറഞ്ഞിരിക്കുന്നതത്രേ.വാചകത്തില്‍ ഊ..ഊ.... ഊന്നിയൂന്നിപ്പറഞ്ഞിരിക്കുന്നതായ ഒറ്റവാക്കില്‍ തട്ടിത്തടഞ്ഞ് ചര്‍ച്ച ലോകപ്രശസ്ത ചിത്രകാരന്‍ 'ഉര്‍ളിണ്‍ഷ്കോവ് മാപ്ലാരിഷ്ടോവിന്റെ' *സ്റ്റിക് ഹോള്‍ഡ് വെര്‍ട്ടിക്കല്‍ ലൂസ് മോഷന്‍*എന്ന ചിത്രത്തില്‍ കാണുന്നതു പോലെ അലസിപ്പിരിഞ്ഞ് ഒണങ്ങിപ്പിടിച്ചതായാണ് അറിവ്.


കേസില്‍ കക്ഷിചേരാന്‍ നാലു കാലില്‍ നടക്കുന്ന മറ്റു ജീവികളുടെ ഒരു സംഘടന സ്ഥലത്തെ പന്നിപ്രമുഖന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നതായും വാര്‍ത്തയുണ്ട്.ഇതിനിടെ മുലയേ ഇല്ലാത്ത പക്ഷിവര്‍ഗ്ഗത്തില്‍ പെട്ട ചിലരുടെ നേതൃത്വത്തില്‍ പക്ഷികള്‍ക്കും മുലകള്‍ വിതരണം ചെയ്ത് സമൂഹത്തിലെ മാന്യമായ മുലനിലവാരത്തിലേയ്ക്ക് അവരെയും കൈപിടിച്ചുയര്‍ത്തണമെന്ന് ഒരു നിവേദനത്തിനു സാധ്യതകാണുന്നതായി പരിണാമപരിപാലനസൊസൈറ്റി അധ്യക്ഷന്‍/ക്ഷ ഒരു വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

തലയുണ്ടായിട്ടും മുലനിറയെ പാലുണ്ടായിട്ടും പേരിനു രണ്ടു കാലുണ്ടായിട്ടും തന്റെ കുഞ്ഞിനെ കാലു നീട്ടിയിരുന്ന് ഇച്ചിരി അമ്മിഞ്ഞ കൊടുക്കാന്‍ പറ്റാത്തതിനാല്‍ തമ്പ്രാന്റെ മണ്ണില്‍ കാലൂന്നിനടക്കാന്‍ തക്കം ഈരണ്ടു കാലിനു വേണ്ടി അപേക്ഷവയ്ക്കാന്‍ വവ്വാല്‍ യവതികളുടെ തിക്കും തിരക്കും സൊസൈറ്റിക്കു മുന്നില്‍ കാണാം.

സാമ്പത്തീക മാന്ദ്യത്തിന്റെ ഫലമായി പിരിച്ചു വിടപ്പെട്ട ഡിസൈന്‍ വിഭാഗത്തിലെ ജോലിക്കാരുടെ കുറവു മൂലം തലയും മുലയും തന്നെ ഡിസൈന്‍ ചെയ്യാന്‍ പറ്റാതിരിക്കെയാണ് 'ഇടിവെട്ടേറ്റവനെ വെടിവെച്ചിട്ടു' എന്നു പറഞ്ഞ് പോലെ കയ്യിനും കാലിനും വാലിനും വരെ ഇത്രയധികം ആവശ്യകത വര്‍ദ്ധിച്ചിരിക്കുന്നത്.
അതൊന്നും പോരാതെ മറ്റൊരു ഗൂഡ സംഘം ഭൂമിയിലാകെ രണ്ടേരണ്ട് അവയവങ്ങള്‍ മാത്രം മതി എന്ന തീവ്രമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നറിയുന്നു രണ്ടേ രണ്ടവയവങ്ങള്‍മാത്രം അവശേഷിക്കുന്നതുവരെ യുദ്ധം അല്ലെങ്കിലും യുദ്ധം എന്നതാണ് തങ്ങളുടെ അജണ്ട എന്ന് അവര്‍ അറിയിക്കുന്നു.

ഇത് മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ വേട്ടേക്കെരന്‍പാട്ടു നടത്തിയതു പോലായി.ഈ നിലയ്ക്കു പോയാല്‍ പരിണാമപരിപാലനസൊസൈറ്റി മാത്രമല്ല പ്രൊഡക്ഷന്‍ യൂണിറ്റുവരെ ഒറ്റയടിക്കു പൂട്ടി താക്കോല്‍ വല്ല കടലിലുമെറിഞ്ഞ് കാശിക്കോ രാമേശ്വരത്തോ സ്വയം നിര്‍മ്മാര്‍ജ്ജനത്തിനു പോകുമെന്നാണ് ആഗോളനിര്‍മ്മാണപരിപാലനനിര്‍മ്മാര്‍ജ്ജന സൊസൈറ്റിയുടെ ഔദ്ധ്യോധ്യോതിക വെബ് സൈറ്റില്‍പറയുന്നത്.

ഇതിനെല്ലാം മുലകാരണം ദേ ഇവിടെ കൊടുത്തിരിക്കുന്നു.

6 comments:

കാവലാന്‍ said...

ങീ.... ങീ........ ന്നെക്കൊണ്ടു ചെയ്യിച്ചതാ, നേരമില്ലാത്തനേരത്ത് പൊട്ടങ്കടിച്ചാല്‍ കിട്ടിയതെടുത്ത് അടി എന്നല്ലേ ഞാനെന്തു ചെയ്യും?

മാളൂ said...

“തലയുണ്ടായിട്ടും മുലനിറയെ പാലുണ്ടായിട്ടും പേരിനു രണ്ടു കാലുണ്ടായിട്ടും തന്റെ കുഞ്ഞിനെ കാലു നീട്ടിയിരുന്ന് ഇച്ചിരി അമ്മിഞ്ഞ കൊടുക്കാന്‍” മനസ്സില്ലാത്ത പെണ്ണിനെ പറ്റി എഴുത്...ഒരു തലയും രണ്ടു മുലയും ഉണ്ടന്ന് വാദിച്ചിട്ട് എന്തു കാര്യം???
http://ennuswanthammalugee.blogspot.com/2008/12/blog-post.html

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പൊട്ടങ്കടിച്ചത് നന്നായി , ഇല്ലേല്‍ ആരേലും കേറി പെടയ്ക്ക്വായിരുന്നു

വേണു venu said...

ചങ്ങലയ്ക്ക് ഭ്രാന്തു വന്നാല്‍...? എന്നൊരു പഴഞ്ചൊല്ലുണ്ട്.
ബ്ലോഗിന് ‍ ഭ്രാന്താണെങ്കില്‍ എന്ത് ചെയ്യാം. അതിനു് ചില്പ ചാല ഉണ്ടോ.?

പാമരന്‍ said...

:)

കാവലാന്‍ said...

പൊന്നു മാളൂ, നീയെന്നെ കൊലയ്ക്കു കൊടുക്കാനാണുഭാവം അല്ലേ.

പ്രിയേച്ചി, പെടയ്ക്കു പണ്ടേ പേടിയാ എന്നാലും മിണ്ടാതിരിക്കുന്നതെങ്ങിനെ?

വേണൂജീ,നല്ല കൊല്ലന്മാരു പണിത ചങ്ങലയ്ക്ക് അങ്ങനെ പെട്ടന്നു ഭ്രാന്തു പിടിയ്ക്കില്ല.

പാമരന്‍ ജീ, സൂപ്പര്‍ സ്മൈലി കേട്ടാ.... ഈ വര്‍ഷത്തെ പുഞ്ചിരികുമാരനായി താങ്കളെ തെരഞ്ഞെടുത്തിരിക്കുന്നു. :)