രാജ്യസ്നേഹമെന്നതു ബ്ലാക്ക് ക്യാറ്റുകളുടെ മിടുക്കില്‍ തൊപ്പിയും തലപ്പാവും വച്ചു മൈക്കിനുപിറകില് നടത്തുന്ന വായാടിത്തമല്ലെന്നു സ്വജീവന്‍ കൊണ്ടു തെളിയിച്ച ധീര ജവാന് 'ഹേമന്ത് കാര്‍ക്കറെ'യുടെ ധീരപത്നി. ധീരതയെ പണം കൊടുത്തു പാട്ടിലാക്കാമെന്ന കപടരാഷ്ട്രീയക്കാരന്റെ കുബുദ്ധിയെ പുറം കൈ കൊണ്ടു തട്ടിക്കളഞ്ഞ ധീരമാതാവ്. നിങ്ങള്‍ തന്നെ ഭാരത സ്ത്രീ,അഭിവാദ്യങ്ങള്‍.
31-ആം വയസ്സില്‍ യൗവ്വനം എന്തിനുവേണ്ടിയാണുപയോഗിക്കേണ്ടതെന്ന് ഭാരതയുവത്വത്തിനു സ്വജീവന്‍ കൊണ്ടു കാട്ടിക്കൊടുത്ത ധീരജവാന് 'സന്ദീപി'ന്റെ പിതാവ് . ശവം തീനികളെ വീട്ടില്‍ കയറ്റാതെ ആട്ടിയോടിക്കാന്‍ താങ്കള്‍ കാണിച്ച ആര്‍ജ്ജവം കണ്ണു തുറന്നു കാണട്ടെ ജനം. പോക്കറ്റു രാഷ്ട്രീയത്തിന്റെ പോക്കണം കെട്ട സന്തതികളെ കൈകാര്യം ചെയ്യാന്‍ ജനം പഠിക്കേണ്ടത് താങ്കളെപ്പോലുള്ളവരില്‍ നിന്നുതന്നെ, അഭിവാദ്യങ്ങള്‍.
Monday, December 1, 2008
Subscribe to:
Post Comments (Atom)


9 comments:
ആത്മാര്‍ത്ഥത തീണ്ടാത്ത അധികാര സിംഹാസനത്തെ ആസനത്തില്‍ താങ്ങി നിര്‍ത്തുന്ന കഴുത ജനത്തെയും,പെറ്റമ്മയെപ്പോല്‍ അതുല്യമായ മാതൃരാജ്യത്തെയും ജീവന് കൊടുത്തും സംരക്ഷിക്കാനിറങ്ങിയ ധീരജവാന്മാരേ നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍.
കൊന്നാലും ചത്താലും സ്വര്‍ഗ്ഗം കിട്ടുമെന്നു ധരിച്ചിരിക്കുന്ന വേട്ടനായ്ക്കളെ വീട്ടില്‍ തളയ്ക്കാന്‍ അവയെ തീറ്റി വളര്ത്തുന്നവയ്ക്കായില്ലെങ്കില്, പൊറുതി കേടുകൊണ്ട് ജനം തെരുവില്‍ തല്ലിക്കൊല്ലുന്ന ദിവസങ്ങള്‍ അധികം അകലെയാവില്ല.
ഉണ്ണികൃഷ്ണന് നായര്‍ ആന്റണിയുടെ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ വിസമ്മതിച്ചതും കൂടി ചേര്ത്തിരുന്നെങ്കില് ആ ബാലന്‍സിങ്ങ് പൂര്‍ണ്ണമാകുമായിരുന്നു
അഭിവാദ്യങ്ങള്‍..!!!!!!
വളരെ ശരിയാണ്, ആ ധീരവനിത എല്ലാ ഭാരതീയര്‍ക്കും മാതൃക തന്നെ.
എന്റെ നാട്ടില്‍ ‘ഉളുപ്പുള്ള’ പെണ്ണ് എന്ന് പറയും. ധീരന്മാര് അവര്ക്കൊത്തവരൊത്ത് ജീവിക്കുന്നു. ധീരനമാരായി മരിക്കുന്നു.
1. ധീരതയെ പണം കൊടുത്തു പാട്ടിലാക്കാമെന്ന കപടരാഷ്ട്രീയക്കാരന്റെ കുബുദ്ധിയെ പുറം കൈ കൊണ്ടു തട്ടിക്കളഞ്ഞ ധീരമാതാവ്.
2. ധീരജവാന് 'സന്ദീപി'ന്റെ പിതാവ് ശവം തീനികളെ വീട്ടില്‍ കയറ്റാതെ ആട്ടിയോടിക്കാന്‍ താങ്കള്‍ കാണിച്ച ആര്‍ജ്ജവം കണ്ണു തുറന്നു കാണട്ടെ ജനം.
3. ഉണ്ണികൃഷ്ണന് നായര്‍ ആന്റണിയുടെ ഫോണ്‍ അറ്റന്‍ഡ് ചെയ്യാന്‍ വിസമ്മതിച്ചതും കൂടി ആയപ്പോള്‍ ധീരതയെന്തെന്ന് നാമറിഞ്ഞു.
ഒരു ഫുള്‍ സല്യൂട്ട്
സല്യൂട്ട്..!!
അഭിവാദ്യങ്ങള്‍..!!!!!!
Post a Comment