Tuesday, August 26, 2008

പിന്‍ വിളികള്‍

കണ്‍ടില്ലെന്നു ഭാവിച്ചു നടന്നു പോവുമ്പോള്‍ ഒരു വിളി
ശ് ശ്...., തിരിഞ്ഞു നോക്കണമെന്നില്ല.അവിടെ കാത്തിരിക്കുന്ന കാഴ്ച എന്തെന്ന് മനസ്സിലുണ്ട്,ദാരിദ്ര്യത്താല്‍
നിസ്സഹായതയാല്‍,രോഗങ്ങളാല്‍ ദൈന്യത മുറ്റിയ മുഖങ്ങള്‍.ഓ ഇതൊക്കെയല്ലേ എല്ലാം ലോകത്തില്‍ പതിവുള്ളത് എത്രകണ്ടിരിക്കുന്നു എത്രപേരെ സഹായിക്കാന്‍ കഴിയും? ഇതൊക്കെ സാധാരണം. പക്ഷേ പിന്നെയങ്ങ് മനസിനൊരു കിരുകിരുപ്പ് ഒരു ചായ കുടിക്കാം എന്നു കരുതി കിച്ചണിലേയ്ക്കു ചെന്ന് ഗ്ലാസെടുത്ത് നെസ്ലെയുടെ ടീമേക്കറില്‍ വച്ചു.ആറേഴു ബട്ടണുകളില്‍ ഏതമര്‍ത്തണം? കപ്പൂചിനൊ,നെസ്ലെ കൊഫീ,ചോക്കലേറ്റ്,........ അടുക്കളക്കരിയും മഴവെള്ളവും ചേര്‍ന്ന മണം പെട്ടന്നു മൂക്കില്‍ അടിച്ചപോലെ.ഗ്ലാസെടുത്ത് അല്പ്പം വെള്ളമെടുത്ത് കുടിച്ച് തിരികെപ്പോന്നു.


ചാമയും,എള്ളും, മുതിരയും, നെല്ലും അങ്ങിങ്ങു കൂടിക്കിടക്കുന്ന ചാണകം തേച്ച ഒരു നടുമുറ്റം പന്തലിച്ചുമുറ്റിയ ഒരു തുളസിത്തറ.പടിപ്പുരയ്ക്കിരുവശവുമുള്ള തൊഴുത്തില്‍ കുറെ പൈക്കളും രണ്ടേറ് പോത്തും.ആന പടിഞ്ഞപോലെ കിടക്കുന്ന വൈക്കോല്‍ തുറുകള്‍,മുറ്റത്തും പറമ്പിലും പണിക്കാരുടെ ബഹളം. ആ മുറ്റത്തേയ്ക്കു കാലുവയ്ക്കുമ്പൊഴേ ചാണകം മെഴുകിയ മുറ്റത്തിന്റേയും,പശുക്കളുടേയും ധാന്യങ്ങളുടേയും,മണമായിരിക്കും പൈക്കിടങ്ങള്‍ അങ്ങിങ്ങ് ഓടിക്കളിക്കുന്നുണ്ടായിരിക്കും.തൊടി മുഴുവന്‍ പ്ലാവിന്റേയും പന്തലിച്ചു നില്‍ക്കുന്ന ഒരു മാവിന്റേയും തണലാണ്.അടിച്ചു തളിച്ചിട്ടിരിക്കുന്ന നടവഴിക്കിരുവശവും മുല്ല,നന്ത്യാര്‍വട്ടം,കോളാമ്പിച്ചെടികള്‍,കൂവളം കര്‍പ്പൂരതുളസി മുതലായവയും ഓണക്കാലത്ത് മാവേലിയെത്തും മുന്നേ കിരീടം ചൂടി നില്‍ക്കുന്ന ചെട്ടിപ്പൂക്കളുടെ ചെടിയുമാണ്. മുറ്റത്തെപ്പൊഴും പയറോ,കയ്പ്പക്കയോ,തൈരിലിട്ട മുളകോ ഒന്നുമില്ലെങ്കില്‍ അരിമാവുകൊണ്ട് കൊണ്ടാട്ടത്തിനുള്ള വക ഉണക്കാനിട്ടിരിക്കും.അതിലൊന്നും കണ്ണുടക്കാതെ,തുളസിത്തറയില്‍ തൊടാതെ വേണം ചെല്ലാന്‍ ചെന്ന് മോരിനുള്ള സ്റ്റീല്‍ പാത്രം കട്ടിളപ്പടിയില്‍ കമിഴ്ത്തി വെയ്ക്കണം.

"അമ്പ്രാളേ.........., അമ്പ്രാളേയ്.."

"ആരാ അവടെ?...ഏ ആരാന്ന്."

"ഞാനാ... ഒര് നാഴി മോര് വേണംന്ന് പറഞ്ഞു അമ്മ."

"ആ.... ദാവരണു. കാശ് കൊണ്ടന്നട്ട് ണ്ട്രാ... ഇന്നാളത്തെ അമ്പത് കാശ് നിക്കണ്ട്.അമ്മ പറഞ്ഞ്വോ"

"പറഞ്ഞു കൊണ്ടന്ന് ട്ട് ണ്ട്."

അകത്തു നിന്നും തട്ടലും മുട്ടലും കേള്‍ക്കാം കാണാന്‍ പറ്റില്ല നിറയെ ഇരുട്ടാണ്.ഉമ്മറത്തേയ്ക്കൊന്നുംകയറാന്‍പാടില്ല,
അയിത്തമാവും. ഒരു തൂക്കു വിളക്കു കിടക്കുന്നുണ്ട് കട്ടിളയോറ്റു ചേര്‍ന്ന് ഒരു ഭസ്മക്കൊട്ടയും. നീണ്ട ഇടനാഴിയിലേക്ക് ഏന്തിവലിഞ്ഞു നോക്കിയാല്‍ ഉണങ്ങിയ വാഴപ്പോളകളില്‍ തൂങ്ങുന്ന സ്വര്‍ണ്ണനിറമുള്ള വെള്ളരികളും,മത്തനും കുമ്പളവുമെല്ലാം കാണാം.

"ആയ് എന്തായീ കാട്ടണെ? അവട്യൊക്കെ അശുദ്ധാക്ക്വൊ ചെക്കാ,നിക്ക് വയ്യ ഇനി കുളിക്കാന്‍ ഊം,പാത്രട്ത്ത് പിടിച്ചേ."

പാത്രം താഴ്ത്തിപ്പിടിക്കണം അവരുടെ പാത്രത്തില്‍ തൊട്ടാല്‍ അയിത്തമാണത്രേ.അമ്പ്രാളുടെ കയ്യ് വെളിച്ചപ്പാടിന്റെ കൈ പോലെ വിറയ്ക്കും പൂച്ചയെ കൊന്നതുകൊണ്ടാണെന്ന് എല്ലാവരും പറയും.
കുറച്ചു മോരു പുറത്റ്റും പിന്നെ അകത്തുമായി വീഴും

"കുട്ട്യെ പാത്രെളക്കാണ്ട് പിടിക്കു..അതപ്പടി കളഞ്ഞു ചെക്കന്‍."

പൈസ കൊടുക്കുന്നതും അങ്ങനെയാണ്.കട്ടിള അരയേക്കള്‍ ഉയരത്തിലായതുകൊണ്ട് പെരുവിരലില്‍ ഏന്തി വലിഞ്ഞു നിന്നു വേണം കാശു കൊടുക്കാന്‍. അവര്‍ മലര്‍ത്തിക്കാണിക്കുന്ന വിറയ്ക്കുന്ന കയ്യിന്റെ അടയില്‍ എത്ര ഏന്തിവലിഞ്ഞു നിന്നാലും മിക്കവാറും കാശു വീഴില്ല.


കയ്യും കാലുമില്ലെങ്കിലും കാലത്തിനു വേഗമില്ലെന്നാരും പറയില്ല.ജീവിതത്തിന്റെ സ്വയം മറന്ന ചടങ്ങുകള്‍ക്കിടയില്‍ വിവാഹവും കുടുമ്പവും എന്ന സങ്കല്പ്പം അവര്ക്കൊരിക്കലും ഉണ്ടായിരുന്നിരിക്കില്ലേ എന്ന് അത്ഭുതം തോന്നുന്നു.പരന്നുകിടന്നിരുന്ന സ്വത്തുവകകള്‍ അനുഭവിക്കാന്‍ മക്കളില്ലാതെ പോയി അവിടെ എല്ലാര്‍ക്കും.മക്കളെപ്പോലെ കൊണ്ടു നടന്നിരുന്ന അയിത്തവും ശുദ്ധിയുമൊക്കെ കാലം ഒരു വികൃതിപ്പയ്യനെപ്പോലെ തട്ടിയെറിഞ്ഞു കളഞ്ഞു. അല്ലെങ്കില്‍ വാര്‍ദ്ധക്യത്തില്‍ ഏറ്റി നടക്കാന്‍ വയ്യാത്തത്ര ഭാരമുള്ള അത് അവര്‍ ജീവിതയാത്രയുടെ പെരുവഴിയിലെവിടേയോ ഉപേക്ഷിച്ചു.ഭാരിച്ച സ്വത്തു വകകളെല്ലാം വകയിലെ തലമുറകള്‍ക്കു കൈമാറി അകമ്പടിയും സേവക്കാരുമായി കാലത്തിന്റെ സേവകന്റെ ആഗമനവും പ്രതീക്ഷിച്ച് അവര്‍ രാപകലുകള്‍ തള്ളി നീക്കുകയാണ്. ഇടയ്ക്ക് പാതിരാത്രികളില്‍ ഒരു നിലവിളിയുയരുമ്പൊള്‍ ഉള്ളില്‍ ഒരാന്തലോടെ പടികള്‍ക്കുമീതെ പറന്നിറങ്ങി പാഞ്ഞു ചെല്ലുമ്പോള്‍ വായു വലിച്ച് അല്ലെങ്കില്‍ അബോധാവസ്ഥയില്‍ മരണാസന്നരായി കട്ടിലില്‍ ഒരു കനമുള്ളതുണി ചുരുട്ടിയിട്ടതു പോലെ അവര്‍കിടക്കുന്നുണ്ടായിരിക്കും ഉന്തിയ പല്ലും കണ്ണീരൊലിച്ചുമൊളിയടര്‍ന്ന കണ്‍തടങ്ങളുമായി.കയ്യിലെടുത്താല്‍ കഷ്ടിച്ച് പത്തുമുപ്പതു കിലോ ഭാമേകാണൂ.അയിത്തത്തിന്റെ ഒരു കനം ഒരിക്കല്‍ പോലും തോന്നിയിട്ടില്ല.പാതിരാ കഴിഞ്ഞോ പുലര്‍ച്ചയോ എത്തി കിണറ്റില്‍നിന്നു വെള്ളം കൊരുന്ന ഒച്ച കേട്ടാല്‍ അച്ഛനുണരും.

കുളികഴിഞ്ഞു വരുമ്പോള്‍ ഉമ്മറത്തെ തിണ്ണയില്‍ ആലോചനയിലാണ്ട് അച്നിരിക്കുന്നുണ്ടാകും.

"എവട്യാ ആക്കീത് ടാ....?"

"മെഡിക്കല്‍ കോളേജില്. അത്താണി."

"ഊം"......... "കൊറവായോ?"

"ഇപ്പൊ കൊഴപ്പല്യ രണ്ടീസം കഴിഞ്ഞ് കൊണ്ടുപോവാം ന്നാ പറഞ്ഞത്."

ആ മൂളലില്‍ ചിലതുണ്ട്. എല്ലായ്പ്പോഴും പറയില്ല എങ്കിലും പറ്റെ മുട്ടിയാല്‍ അല്പം സങ്കടത്തോടെ പരിഭവം കലര്‍ത്തിത്തന്നെ അച്ഛന്‍ പറയും...

"നീ എവടയ്ക്കാങ്ങനെ ജീവന്‍ കളഞ്ഞ് പായണെ? ഇപ്പൊ എല്ലാര്ക്കും ആവശ്യായി.പണ്ട് ചോന്റെ ചെക്കനെ തൊട്ടാ അയിത്താര്ന്നു.ഇപ്പൊ ആര്ക്കും അയിത്തൂല്യ ചിത്തൂല്യ.ഓര്‍മ്മീണ്ടൊ ഗ്രാമസ്സേവന്റെ പടിയ്ക്കല് എട്ടു വയസ്സുള്ളപ്പോ നീ വീണ് കയ്യൊടിഞ്ഞ് കെടന്നതൊക്കെ? ഞാനൊന്നും പറേണില്യ.ഒക്കെ അവനോന്റെചിതം അച്ഛന്‍ പറഞ്ഞ് മൊടക്കീന്ന് പറയണ്ട,ന്നാലും പറഞ്ഞൂന്ന് മാത്രം."

എന്തു പ്രാന്തിനാണ് ഉണ്ണുന്നിടത്തുനിന്നും ഉറങ്ങുന്നിടത്തുനിന്നും എണീറ്റ് പോകുന്നത് എന്നു ചോദിച്ചാല്‍ അതിന് ഉത്തരമൊന്നും കിട്ടില്ല എന്നാലും നമ്മുടെ സാനിധ്യത്തില്‍ ഒരു നിസ്സഹായത ചുമ്മാ കണ്ടു നില്‍ക്കാന്‍ കഴിയാത്തതു കൊണ്ടാവാം.

കണ്ടില്ല എന്നങ്ങു വച്ചാല്‍ മതി ഒരു പ്രശ്നവുമില്ല വേണമെങ്കില്‍ ഇങ്ങനെ ഒരു കവിതയെഴുതാം.നമ്മുടെ കടമതീര്‍ന്നു എന്നു കരുതാം.പിന്നെയും പോകുമ്പോള്‍ ആരെങ്കിലും വന്ന്

"അതേയ്...ഈ റിപ്പോര്‍ട്ടു കണ്ടോ?"എന്നു ചോദിച്ചാല്‍ എന്തു ചെയ്യും?

20 comments:

കാവലാന്‍ said...

കണ്‍ടില്ലെന്നു വയ്ക്കാനാവാത്ത ചില കാഴ്ച്കള്‍ക്ക്

Sarija N S said...

വിനൂ,
എന്തോ ഒരു സങ്കടം തോന്നി വായിച്ചപ്പോള്‍. ശ്ശോ എന്താണാവോ?

Kichu $ Chinnu | കിച്ചു $ ചിന്നു said...

നല്ല ഭാഷ.. വാമൊഴി ഭാംഗിയായി എഴുതിയിരിക്കുന്നു

ശ്രീ said...

മനസ്സിനെ സ്പര്‍ശിച്ചു മാഷേ...

കാന്താരിക്കുട്ടി said...

നന്നായി മാഷേ.എല്ലാവരും എല്ലാം കണ്ടില്ലാ എന്നു വെച്ചാല്‍ സഹ ജീവികള്‍ക്ക് ആശ്വാസമേകാന്‍ അരെങ്കിലും ഒക്കെ വേണ്ടെ ?

smitha adharsh said...

എന്ത് തരത്തിലുള്ള സഹായമായാലും,അതിന് നല്ല മനസ്സുള്ളവര്‍ക്കെ കഴിയൂ...
ചിന്തിപ്പിച്ച നല്ല പോസ്റ്റ്..

സി. കെ. ബാബു said...

സഹായങ്ങള്‍ നിശബ്ദമായി ചെയ്യുന്ന മനുഷ്യര്‍ ധാരാളമുണ്ടു്. ആര്‍ക്കും എല്ലാവരേയും സഹായിക്കാനാവില്ലല്ലോ. വ്യക്തിഗതമായ പരിധികള്‍ക്കു് അതീതമായ വിധികളുടെ ചുമതല സമൂഹം ഏറ്റെടുക്കേണ്ടതാണു്. പക്ഷേ സ്വയം താങ്ങാന്‍ കഴിയാത്ത ഒരു സമൂഹം മറ്റുള്ളവരെ എങ്ങനെ സഹായിക്കാന്‍? കഴിഞ്ഞ ആറു് ദശകങ്ങളില്‍ നേതാക്കള്‍ രാഷ്ട്രീയം കളിക്കാതെ‍ സാമൂഹിക പ്രശ്നങ്ങള്‍ priority-യുടെ അടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നെങ്കില്‍, സ്ഥിതി മെച്ചപ്പെട്ടേനെ. പക്ഷേ അതിനു് നേതാക്കള്‍ക്കു് social engineering എന്നാല്‍ എന്തെന്നു് അറിയണം. ജാഥയും മുദ്രാവാക്യം വിളിയും പോലെ അത്ര എളുപ്പമല്ല അതു്.

ഇതു് പറഞ്ഞതുകൊണ്ടു് ഏതെങ്കിലും ഒരു പ്രത്യേകപ്രശ്നം പരിഹരിക്കപ്പെടുകയില്ല. പക്ഷേ വേണ്ടതു് വേണ്ട സമയത്തു് ചെയ്താല്‍ ഭാവിയില്‍ പല സാമൂഹിക പ്രശ്നങ്ങളുടെയും തീവ്രത കുറയ്ക്കാനെങ്കിലും കഴിഞ്ഞേനെ. പക്ഷേ അടുത്ത ഇലക്ഷനിലെ ജയം മാത്രം പാര്‍ട്ടികളുടെ ലക്‍ഷ്യമാവുമ്പോള്‍ വോട്ടുബാങ്കുകളുടെ ‍പ്രീണനം പ്രോഗ്രാമായി മാറുന്നു!

കാഴ്ചകളില്‍ മനസ്സുമടുക്കുന്നതോ പിന്‍‌തിരിയുന്നതോ സഹാനുഭൂതി സ്വയം പീഡനം വരെ എത്തുന്നതോ ഒന്നും ആരെയും സഹായിക്കുന്നില്ല. പ്രശ്നങ്ങളെ നേരിടുകയാണു് പരിഹാരം. അതിനു് മനുഷ്യര്‍ വളര്‍ത്തല്‍ വഴി ശക്തരാക്കപ്പെടണം. അതു് പക്ഷേ പറയാന്‍ വളരെ എളുപ്പമാണു്. കാരണം, പലപ്പോഴും അതേ മനുഷ്യര്‍ തന്നെയാണു് “പഴയ” വളര്‍ത്തലുകള്‍ മൂലം “പുതിയ” വളര്‍ത്തലുകള്‍ക്കു് എതിരു് നില്‍ക്കുന്നതു്! ഇഷ്ടമായിത്തീര്‍ന്നതുമൂലം വലിച്ചെറിയാന്‍ മടിക്കുന്ന മനസ്സിലെ പഴയ അച്ചുകള്‍!

പാമരന്‍ said...

"കണ്ടില്ല എന്നങ്ങു വച്ചാല്‍ മതി ഒരു പ്രശ്നവുമില്ല "

ഒന്നും പറയാനില്ല മാഷെ. കവിതയും വായിച്ചു.. മുന്പ്‌ വിട്ടു പോയിരുന്നു..

കാവലാന്‍ said...

സരിജ,കിച്ചു,ശ്രീ,കാന്താരി,സ്മിത,എല്ലാവര്‍ക്കും അഭിപ്രായത്തിന് അകമഴിഞ്ഞനന്ദി.
സീകെ, മതത്തേക്കാളേറെ ഇന്ന് സമൂഹത്തിന്റെ ജീവനൂറ്റി പടര്‍ന്നു നില്‍ക്കുന്നത് രാഷ്ട്രീയമാണെന്ന് എനിക്കു തോന്നുന്നു.അതിന്റെ കാനലില്‍ എല്ലാം മുരടിച്ചു നില്പ്പാണ് മനുഷ്യത്വം പോലും.
പാമരന്‍,ചിലതിനൊക്കെ മൗനം തന്നെ ഏറ്റം ശ്രേഷ്ഠമായ മറുപടി.

PIN said...

എഴുത്ത്‌ വളരെ നന്നായിട്ടുണ്ട്‌.ആശംസകൾ...
ഒ‍ാരോ കാലത്തിനും അതിന്റേതായ വിപത്തുകൾ ഉണ്ട്‌... അയിത്തവും തീണ്ടലുകളും ഇപ്പോൾ വഴിമാറിക്കൊണ്ടിരിക്കുകയല്ലേ ? അപ്പോൾ മറ്റെന്തോ വന്ന് പിടിമുറുക്കും..ലോകം ഇനിയും മാറും...മനുഷ്യൻ ഇനിയും വളരേണ്ടിയിരിക്കുന്നു...സുന്ദരമായ ഒരു ആകാശവും ഭൂമിയും ഇനി എന്നാണ്‌ ഉണ്ടാവുക ആവോ???

Sharu.... said...

ജീവിതചക്രം തിരിയുകയല്ലേ, തിരിച്ച് ആ അയിത്തം മനസ്സുകൊണ്ട് കാട്ടിയാല്‍ ചിലപ്പോള്‍ കവിതയില്‍ പറഞ്ഞതുപോലെ പലതിലും അത് നിഴലിയ്ക്കും. ചില സ്വപ്നങ്ങളില്‍ ചരല്‍ക്കല്ലു പതിയും. കണ്ണ് തുറന്ന് തന്നെ പിടിച്ചോളൂ, നിസ്സഹായതയുടെ വിളികേള്‍ക്കാന്‍ കാതും തുറന്ന് വെച്ചോളൂ, നന്മയുണ്ടാകും. ഒന്നുമല്ലെങ്കില്‍ തെളിഞ്ഞ സന്തോഷവും സ്വപ്നങ്ങളുമെങ്കിലും സ്വന്തമാകുമല്ലോ... :)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

chilappo kaanenda kaaryangalum kandillaannu nadiykkum lle adhikavum...

cheriyoru nov...

Jithendrakumar/ജിതേന്ദ്രകുമര്‍ said...

ithra nalla manasullavar ikkaalatthumuntooo??
aviswasaneeyam!!

Tince Alapura said...

valare nalla saili ashchathorum pretheekshikkunnu

'മുല്ലപ്പൂവ് said...

:)

ഹന്‍ല്ലലത്ത് ‍ said...
This comment has been removed by the author.
ഹന്‍ല്ലലത്ത് ‍ said...

അന്യരുടെ കാര്യം നോക്കാന്‍ സമയം എവിടെ ..?
ഇന്ന് സ്വന്തം കാര്യത്തിനു തന്നെ ആര്‍ക്കും സമയമില്ല...
സ്വന്തമായ ഓരോ തുരുത്തുകളില്‍ അജ്ഞാത വാസത്തിലാണ് ഓരോ മനുഷ്യരുമിന്ന്
പങ്കു വയ്ക്കലുകളോ സാന്ത്വനമോ ഇല്ല...

എഴുത്ത് നന്ന്...

ഹൃദയം നിറഞ്ഞ ഓണാശംസകള്‍

'കല്യാണി' said...

nallapost,nallamanasinum nandhi.nanmakalnerunnu....

ശിവകാമി said...

touching... pandu moruvaangan agrahaarangalil kaathu ninnittundu njanum.. kure nostalgic ormakal thannu... oppam manasinte konilevideyo oru nombaravum...
nandi...

വരവൂരാൻ said...

വളരെ നന്നായി, ഇനിയും പ്രതീഷിക്കുന്നു