Wednesday, June 11, 2008

കള്ളന്‍സ്.കോം.(പ്രതിഷേധം)

കളവ് എന്നത്ചിലരുടെ ജന്മ വാസനയാണ്,തലമുറകളായി പകര്‍ന്നു കിട്ടുന്ന പാരമ്പര്യം.അതിനെ ചോദ്യം ചെയ്തിട്ടു കാര്യമില്ല.
അല്ലെങ്കില്‍ കുയിലുകള്‍ ഇക്കാലത്തെങ്കിലും കൂടു വയ്ക്കുമായിരുന്നില്ലേ?
പക്ഷേ കളവു കയ്യോടെ പിടിച്ചാല്‍, ചോദിച്ചാല്‍ ഭീഷണി തെറിവിളി എന്നിങ്ങനെ തുടരുന്നതു തെമ്മാടിത്തമാണ്.
പരാക്രമം സ്ത്രീകളിലല്ലവേണ്ടൂ എന്നുണ്ട്.അതിനൊപ്പം പെണ്ണൊരുമ്പെട്ടാല്‍ എന്നു കൂടി ചേര്‍ത്തു മനസ്സിലാക്കുന്നത് കള്ളന്‍സ് ഡോട് കോമിന് നന്നായിരിക്കും.
"കപ്പലകത്തൊരു കള്ളനിരുന്നാല്‍ എപ്പഴു മില്ലൊരു സുഖമറിയേണം"
എന്നു കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞത് ഓര്‍ക്കതിരിക്കാനാവുന്നുമില്ല.

3 comments:

Ranjith chemmad said...

കലഹം കവിലക്ഷണം
കൂടെച്ചേരുന്നു...

Seema said...

ആകെ വയലെന്റ്റ്‌ ആയിട്ടാണല്ലോ ഉള്ളത്...

എന്തായാലും പ്രതികരിക്കേണ്ട ഒരു കാര്യം തന്നെ ആണിത്....

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

കപ്പലകത്തൊരു കള്ളനിരുന്നാല്‍ എപ്പഴു മില്ലൊരു സുഖമറിയേണം
ആരേ ഉദേശിച്ചായാലും പണ്ട് നമ്പ്യാറ് അങ്ങനെ പാടിയത് സത്യം തന്നെ