Thursday, March 27, 2008

ന്നാപ്പിടിച്ചോ പുത്യേ ഭൂമി.

ലോക വീക്ഷണത്തിനിറങ്ങിയ ദൈവന്‍ ദുഖഃഭാരത്താല്‍ പള്ളിപ്പാടത്തെ ആളൊഴിഞ്ഞ മുക്കവലയിലെ കവുങ്ങിന്തണ്‍ടിട്ട ബസ്റ്റോപ്പില്‍ കുന്തു കാലിലിരുന്നു। ആട്വാരന്‍ അയ്മുട്ട്യാപ്ല ഐദ്രുമാന്‍ ഗിയറില്‍ വലിച്ച് പൊള്ളിയ കൈവിരല്‍ കുടഞ്ഞപ്പോള്‍ തെറിച്ചു വീണ ബീഡിക്കുറ്റിയെ ഇടതു കാല്‍ നീട്ടി പെരു വിരലും ചൂണ്ടു വിരലും കൂട്ടിയെടുത്തു.ഹനുമാന്‍ ഗിയറില്‍ ഒന്നു കൂടിആഞ്ഞു വലിച്ചു.....

യെന്തൊക്കെ പ്രതീക്ഷകളായിരുന്നു ആറ്റു നോറ്റൊരു ഭൂമിയുണ്ടാക്കുമ്പോ।

ഓ...ക്കെ...ചളകൊള മൊളകൂഷ്യായി.....ച്ഛെ.....മോശം മഹാമോശം!!!!!!!

ഒരു പുത്തന്‍ ഭൂമിണ്ടാക്കീട്ടേ അട്ത്ത ഞായറാഴ്ച്ചേലെ ബിര്യാണിച്ചെമ്പില് തലയിട്വേള്ളൂ...അയ്മുട്ടീടെ ബീഡിക്കുറ്റിയാണേ....ദ്യേ.....കുന്തിച്ചിരിക്കണ യീ കവുങ്ങിന്തണ്ടാണേ സത്യം,സത്യം,സത്യം।

ഹും ഇത്തവണ യെനിക്കു തെറ്റു പറ്റില്ല।സമത്വസുന്ദരമായ ഒരു പുതിയ ഭൂമി ഞാന്‍ സൃഷ്ടിക്കും.ഈ കോഞ്ഞാട്ട ഷേപ്പിലുള്ള സൗരയൂഥത്തിലല്ല അതിന്റെ അപ്രത്തേന്റെ അപ്രത്ത്.

പുതിയഭൂമിയില്‍ എല്ലാറ്റിനും തുല്യനീതി,
എന്റെ സൃഷ്ടികളൊന്നും ഒന്നിനൊന്നു കുറവായിരിക്കില്ല।ആകാശത്തോളം പോന്ന ഭൂമി,ഭൂമിയോളം പോന്ന നക്ഷത്രങ്ങള്‍ അത്രതന്നെ പോന്ന ഒരു ചന്ന്രനും.വെള്ളവും കരയും സമാസമം,വേനലും മഴയും സമാസമം. ശ്ശെ അല്ലെങ്കിലെന്തിനു സമാസമമാക്കണം?....വെയിലത്തുതന്നെ മഴയും പെയ്യട്ടെ.എല്ലായിടത്തും മണ്ണിന് ഒരേനിറം,ഒരേമണം,ഒരേഗുണം.ആഹഹാ॥ഒരിടത്തുംകുണ്ടുംകുഴിയുമുണ്ടായിരിക്കില്ല.എല്ലായിടത്തും സമാസമം.പര്‍വ്വതങ്ങളെല്ലാം ഒരേ ഉയരം,കുന്നുകളും മേടുകളും ഒട്ടും താഴ്ന്നിരിക്കുകയില്ല,എല്ലാമരങ്ങളും ഒരേ ഉയരം,ഒരേവണ്ണം,കൊടിത്തൂവ്വയ്ക്കും,കൃഷ്ണതുളസിക്കും ഒരേ ഗുണം, എല്ലാ മൃഗങ്ങള്‍ക്കും ഒരേവലിപ്പം.ഒരുറുമ്പും,ആനയെ കാല്‍ക്കീഴിലാക്കരുത്.ഒരാനയുടെ ചവിട്ടേറ്റും ഒരു പ്രാണിചാവരുത്.കോഴിക്കും,കുറുക്കനും ഒരേഉയരം, നാലുകാല്, ഒരേതൂവ്വല്‍,അങ്കവാല്‍,കോമ്പല്ല്.എലിക്കും പൂച്ചക്കും തഥാ ഏന്റ് എക്സിട്രാ.....എക്സിട്രാ.........എല്ലാംകിറുകിറ്ത്യം.

പക്ഷേ മന്‍ഷ്യമ്മാരെ സൃഷ്ടിച്ചാല് സം ഗതി കൊളമാവും।അതുകൊണ്ട് പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം ഒരു പുരോഹിതന്‍,ഒരുരാഷ്ട്രീയക്കാരന്‍,ഒരുകച്ചവടക്കാരന്‍.....പിന്നെ ഒരു സാദാ പ്രജയേയും റിക്രൂട്ട് ചെയ്യാം।അതു കഴിഞ്ഞ് പൊരുത്തപ്പെട്ടു പോവുന്നതരത്തിലുള്ള രണ്ടെണ്ണത്തിനെ സൃഷ്ടിച്ചാ മതീലോ।

അപ്ലേയ്..........ശ്ശ്ശ്ശ്....

എന്താ....ടോ?

ഊളമ്പാറയ്ക്ക്...ള്ള അട്ത്ത വണ്ട്യെപ്ലാ.....ന്ന് വല്ല നിശ്ശൂണ്ടോ?

ഹും!.....ഓരോന്ന് എറങ്ങിക്കോളും മന്ശനെ ബട്ടാക്കാനായ്ക്കോണ്ട്.....യെ ബടന്ന് കുറ്റീം പറച്ച് ബരണൂ....ഇയ്യാദി ബലാലോണാവോ ന്റ റബ്ബേ............

6 comments:

പാമരന്‍ said...

നിക്ക്‌ പുടിച്ചിക്കണ്‌..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ന്റെ റബ്ബേ, തത്താപ്പൊ ഈ കാണണെ...

എനക്കും പുടിച്ചിരീക്ക്

സി. കെ. ബാബു said...

ഹാസ്യോം ങ്ങടു് ഏക്കണില്ലാന്ന്വച്ചാ പിന്നെ കടുംകയ്യേ ബാക്ക്യൊള്ളൂ!

ശ്രീ said...

ഹ ഹ.
:)

കാവലാന്‍ said...

പാമൂ,പ്രിയ,സികെ,ശ്രീ......... നന്ദികള്ണ്ട് കേട്ടാ....

സീ,കെ..ആശയം വേണം,പൊ..മാനു കാണാതെ ടൈപ്പണം എഡിറ്റണം പോസ്റ്റണം പണി കൊറേണ്ട് സഖാവെ,
അതിനെടയ്ക്ക് നര്‍മ്മം ചോര്‍ന്നൂന്ന് വച്ചാപ്പിന്നെ ഒന്നുകില്‍ ആശാന്റെ നെഞ്ഞത്ത്,അല്ലെങ്കിലും നെഞ്ഞത്ത്.

തറവാടി said...

കാവാലാ,

എനിക്കൊന്നും മനസ്സിലായില്ല പക്ഷെ എന്തോ ഒരു ആഘര്‍‌ഷണമുണ്ട് താങ്കളുടെ എഴുത്തിന് :)