വെണ്മുകില് മാലകളായ് വരുന്നൂ പ്രണയത്തിന്,
പനിനീര് തൂവി വീണ്ടുമുണര്‍ത്താന്‍ കനവിനെ.
കാലത്താല്‍ കട്ടവിണ്ട മനസ്സിന് പാടത്തൊരു,
ഞാറ്റുപാട്ടുയര്ന്നേയ്ക്കാം നാമ്പിടാം തളിരുകള്‍.
ആവണിപ്പൂചൂടുന്ന വസന്തം വിടര്ന്നേയ്ക്കാം,
ഓണപ്പൂവിളി വീന്ടുമുയരാമങ്കണത്തില്്.
ആതിരപ്പൂനിലാവിന് വെണ്ചേല ചുറ്റിവീണ്ടും,
പാതിരാപ്പൂചൂടുവാന് വന്നേക്കാം ധനുമാസം.
മാന്തളിര് പൊഴിയുന്ന വൃശ്ചികപ്പുലരികള്‍,
പൂങ്കുയില്നാദത്തിനാല് പുളകമണിഞ്ഞേയ്ക്കാം.
വര്‍ണ്ണനാതീതമായ പ്രണയസുഗന്ധത്താല്‍,
നിറയാം മനം വീണ്ടുമുയരാം കിനാവുകള്‍.
പ്രാണനില്‍ പ്രണയത്തിന് പനിനീരലിയുമ്പോള്,
കനവില്‍ വീണ്ടുമൊരു കവിതയുണര്ന്നേയ്ക്കാം.
Subscribe to:
Post Comments (Atom)


8 comments:
വായിച്ചിട്ടില്ലാത്തവര്‍ക്കുവേണ്ടി മാത്രം.
പ്രണയദിനാശംസകള്‍ എല്ലാവര്ക്കും.
പ്രണയിക്കാത്തവര്‍ ഉടനേ ആരെയെങ്കിലും പ്രണയിക്കുക.
എത്ര മറക്കാന്‍ ശ്രമിച്ചാലും ...മായാത്ത
മനസ്സില്‍ എന്നും പുതുമഴയായ്
ഓര്‍മ്മകളിലേ വാടാമലരുകളായ്
തുടിപ്പുണര്‍ത്തും ഒരു മധുരനോവിന്
കാണാകനിയത്രെ...പ്രണയം.
നന്നായി..
വീണ്ടും വീണ്ടും ഉണരട്ടെ കവിതകള്‍...
എന്തോ ചുറ്റിക്കളി ഉണ്ടല്ലോ മാഷെ....
കവിത രസായി ട്ടാ
nice poem....
nalla kavitha......othiri nannaiyund.....
നന്ദി.....എല്ലാവര്ക്കും.വീണ്ടും കാണാം ഈ തണലില്‍ കുറേ സൊറകളുമായി.
Post a Comment